കേരളം

കുടുംബശ്രീ ഘോഷയാത്രയില്‍ ചെണ്ടക്കാരനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വീഡിയോ

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട്:  തന്നെ വിജയിപ്പിച്ച കാസര്‍കോട്ടുകാരോടുള്ള നന്ദി വാക്കുകളിലൊതുക്കാതെ കിട്ടാവുന്ന സമയം മുഴുവന്‍ മണ്ഡലത്തില്‍ ചെലവഴിക്കാനാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ശ്രദ്ധിക്കുന്നത്. അതിന് കാരണവുമുണ്ട്. കഴിഞ്ഞ  അന്‍പത് വര്‍ഷം സംശുദ്ധമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ എനിക്ക്, ഒന്നുമാകാന്‍ കഴിയാതെ പോയ തനിക്ക് ലോകത്തിലെ വലിയ നിയമനിര്‍മാണസഭയില്‍ കയറാന്‍ അവസരം ഉണ്ടാക്കിയത് നിങ്ങളാണ്. അതുകൊണ്ട് മരിക്കുന്നതുവരെ നിങ്ങളെ മറക്കില്ല. ഇനി നിങ്ങളല്ലാതെ എനിക്ക് മറ്റാരുമില്ല. മരണം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉണ്ണിത്താന്‍ തന്നെ വ്യക്തമാക്കിയതുമാണ്. ഇപ്പോള്‍ കുടുബശ്രീയുടെ വിളംബരഘോഷയാത്രയില്‍ താരമായാണ് ഉണ്ണിത്താന്‍ വനിതകളുടെ മനം കവര്‍ന്നത്. 

വിളംബര ഘോഷയാത്രയിലെ മുഖ്യാതിഥിയായിരുന്നു കാസര്‍കോട്ടുകാരുടെ എംപിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വിളംബരഘോഷയാത്രയ്‌ക്കെത്തിയ ഓരോ പഞ്ചായത്തിന്റെയും ബാനറിനൊപ്പം നിന്ന് ഫോട്ടയെടുത്ത് ഉണ്ണിത്താന്‍ കുടംബശ്രീ പ്രവര്‍ത്തകരെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഘോഷയാത്രയ്ക്ക് അകമ്പടിയായി എത്തിയ ശിങ്കാരിമേളക്കാര്‍ക്കൊപ്പം ആടിപ്പാടി ചെട്ടക്കൊട്ടിയാണ് ഉണ്ണിത്താന്‍ അവരിലൊരാളാവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്