കേരളം

11 ജില്ലകളിൽ പ്രളയസാധ്യത എന്ന് മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദേശവുമായി  കേന്ദ്ര ജല കമ്മീഷൻ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ എന്നീ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷനെ ഉദ്ധരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് കമ്മീഷന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കമ്മീഷൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്