കേരളം

പ്രളയത്തിനൊടുവിൽ കൂട്ടംതെറ്റി ആനക്കുട്ടി, കൗതുകം; ഒടുവിൽ കാട്ടിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മനുഷ്യർ മാത്രമല്ല വന്യമൃ​ഗങ്ങളും മഴക്കെടുതി നേരിടുകയാണ്. കനത്തമഴയിൽ കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ വനപാലകർ പിടികൂടി രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ മൊക്കം പുഴയോരത്താണ് ഒരു വയസ് പ്രായമുളള പിടിയാനക്കുട്ടിയെ നാട്ടുകാർ കണ്ടത്. നിലമ്പൂർ കാട്ടിൽ നിന്നും കൂട്ടംതെറ്റി എത്തിയതാകാമെന്ന് നാട്ടുകാർ പറയുന്നു.

ഏറെ നേരം പുഴയോരത്തുകൂടി ആനക്കുട്ടി തനിച്ചു കളിച്ച് നടന്നിട്ടും തള്ളയാനയെ കാണാത്തതിനെ തുടര്‍ന്ന് വനപാലകരെ വിവരമറിയിച്ചു.
ഇതേതുടര്‍ന്ന് വനപാലകരെത്തി ആനക്കുട്ടിയെ പിടികൂടി ശങ്കരങ്കോടിനോട് ചേര്‍ന്നുള്ള പുളിങ്കരക്കയ്യില്‍ കണ്ട ആനക്കൂട്ടത്തൊടാപ്പം വിട്ടയച്ചു. കാട്ടില്‍ ഏറെനേരം തിരച്ചില്‍ നടത്തിയാണ് വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കൂട്ടമായി നാളെ ആസ്ഥാനത്തേയ്ക്ക് വരാം, എല്ലാവരെയും അറസ്റ്റ് ചെയ്യൂ'; ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജരിവാള്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

കൊലപാതകം ഉൾപ്പടെ 53 കേസുകളിൽ പ്രതി; ബാലമുരുകൻ കൊടുംകുറ്റവാളി; രക്ഷപ്പെട്ടത് മോഷ്ടിച്ച ബൈക്കിൽ, അന്വേഷണം