കേരളം

മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ അറസ്റ്റ്; കോഴിക്കോട് സ്വദേശി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കം ചെറുവാടി സ്വദേശി ഇകെ ഉസാമിനെയാണ് അറസ്റ്റ് ചെയ്തത്. 

മുക്കം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ് നടന്നത്. ഓഗസ്റ്റ് ഒന്നിന് ഉസാം യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി മുത്തലാഖ് ചൊല്ലി എന്നാണ് പരാതിയില്‍ പറയുന്നത്.

2011ലാണ് ഇരുവരും വിവാഹിതരായത്.ഉസാം പന്തീരാങ്കിവിലുള്ള മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്നതിനാണ് മുത്തലാഖ് ചൊല്ലിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തെ കുറിച്ച് മുക്കം പൊലീസിനും വടകര റൂറല്‍ എസ്പിക്കും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. പരാതിക്കാരിയെ ഉസാമും അയാളുടെ അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്