കേരളം

എക്‌സ്‌റേ എടുക്കാന്‍ പണമില്ല, കൊല്ലത്ത് 57 ദിവസം മാത്രമുള്ള കുഞ്ഞ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കുളത്തുപ്പുഴ: ചികിത്സിക്കാന്‍ പണമില്ലാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരവെ നവജാത ശിശു മരിച്ചു. കുളത്തൂപ്പുഴ മഞ്ജു വിലാസത്തില്‍ മഞ്ജു-ആദിത്യ വിനോദ് ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.

57 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ശ്വാസതടസത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ എക്‌സ്‌റേ എടുത്ത് വരാന്‍ നിര്‍ദേശിച്ചു. എക്‌സ്‌റേ എടുക്കുന്നതിനുള്ള തുക കയ്യിലില്ലായിരുന്ന മാതാവ്   ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കാതെ കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങി. 

എന്നാല്‍, വീട്ടിലേക്ക് പോവുന്നതിന് ഇടയില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയെന്നും, പാല് കുടിച്ചതിന് ശേഷം കുഞ്ഞ് ഛര്‍ദിച്ചതായും മാതാവ് പറയുന്നു. വീട്ടിലെത്തിയപ്പോഴേക്കും കുഞ്ഞ് അനക്കമറ്റ നിലയിലായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. പിന്നാലെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. എന്നാല്‍, കയ്യില്‍ പണമില്ലാത്തതിനാലാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയക് എന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര

'ദീസ് ആര്‍ ഓള്‍ ഡിപ്പെന്‍സ് ഓണ്‍ പെര്‍സണാലിറ്റി'; ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍