കേരളം

നീണ്ട മുടി 'വില്ലനായി' ; മാല പൊട്ടിച്ച് ഓടിയ കള്ളന്‍ 30 മിനുട്ടിനകം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് ഓടിയ കള്ളന് നീണ്ട മുടി 'പാര'യായി. മാല മോഷ്ടിച്ച് 30 മിനുട്ടിനകം കള്ളന്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം തകരപ്പറമ്പില്‍ വെച്ചായിരുന്നു സംഭവം. 

രാവിലെ എട്ടു മണിയോടെ തകരപറമ്പിന് സമീപം വച്ച് വഴിയാത്രക്കാരിയായ സൗദാബീവിയുടെ മൂന്നു പവന്‍ മാല പൊട്ടിച്ചു ഓടിയ പുളിയറക്കോണം സ്വദേശി റോബി(28) ആണ് ഫോര്‍ട്ട് പൊലീസിന്റെ പിടിയിലായത്. സൗദാബീവിയുടെ പിന്നാലെ നടന്നു വന്ന ഇയാള്‍ മാല പിടിച്ചു പറിച്ച ശേഷം ഓടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ പൊലീസിനെ വിവരമറിയിച്ചു.


ഇയാള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് വാട്‌സ് അപ്പ് ഗ്രൂപ്പുകളിലും മൊബൈലുകളിലും സന്ദേശം നല്‍കി. റോബിന്റെ നീണ്ടമുടിയാണ് ഇയാളെ വേഗം തിരിച്ചറിയാനും കണ്ടെത്താനും സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു. 

കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെ രോബിയെ പിടികൂടുകയായിരുന്നു. മാലയും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്