കേരളം

കടന്നൽക്കൂടിളകി; സ്കൂൾ ബസിൽനിന്നിറങ്ങിയ വിദ്യാർത്ഥികൾക്ക് കുത്തേറ്റു 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സ്കൂൾ ബസിൽനിന്നിറങ്ങി ക്ലാസുകളിലേക്ക് തിരിച്ച വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. കൊളത്തൂർ പാങ്ങ് വെസ്റ്റ് എഎൽപി സ്കൂളിലെ 51ഓളം വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. ഇന്ന് രാവിലെ ഒൻപതേകാലോടെയാണ് അപകടം. 

സ്കൂൾ ബസ്സിൽ നിന്നിറങ്ങി ക്ലാസുകളിലേക്ക് നടക്കുകയായിരുന്നു കുട്ടികൾ. സ്കൂളിനു പുറത്തുനിന്ന് ഇരച്ചെത്തിയ കടന്നൽക്കൂട്ടം കുട്ടികളെ ആക്രമിക്കുകയായിരുന്നു. സമീപത്തെ വീട്ടിലെ തെങ്ങു മുറിക്കുന്നതിനിടെയാണ് കടന്നൽക്കൂടിളകിയാതെന്നാണ് റിപ്പോർട്ടുകൾ

നാട്ടുകാരുടെ സഹായത്തോടെ അധ്യാപകർ ഉടൻതന്നെ കുട്ടികളെ ചെണ്ടിയിലുള്ള പൊതുജനാരോ​ഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒന്നിലേറെ കുത്തേറ്റ കുട്ടികളെ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കുട്ടികളുടെ തലയിലും ദേഹത്തു പല ഭാഗത്തും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രീപ്രൈമറിയടക്കം 260 കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് കടന്നൽ കുത്തേറ്റത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം