കേരളം

മകരവിളക്ക് മഹോത്സവം: ശബരിമല നട ഇന്ന് തുറക്കും 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറക്കും. ആഴി തെളിച്ചതിന് ശേഷം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം അനുവദിക്കും. നാളെ രാവിലെ മുതൽ നെയ്യഭിഷേകവും പൂജകളും തുടങ്ങും. 

ജനുവരി 15നാണ് മകരവിളക്ക്. 19 വരെ നെയ്യഭിഷേകവും 20-ാം തിയതി വരെ തീർഥാടകർക്ക് ദർശനം നടത്താനുള്ള അവസരവും ഉണ്ട്.തീർഥാടനത്തിനു സമാപനം കുറിച്ച് 21 ന് രാവിലെ 6.30ന് നട അടയ്ക്കും. 

തിരക്ക് നിയന്ത്രണത്തിനുള്ള പൊലീസ് സംഘവും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എത്തിയിട്ടുണ്ട്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ