കേരളം

ആഡംബരക്കാറുമായി അമിത വേഗതയില്‍ താരപുത്രന്‍; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല; നിഗൂഢത; പരിശോധന

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ഗതാഗത നിയമം ലംഘിച്ച് കാറോടിച്ചതിനെ തുടര്‍ന്ന് പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ നടന്‍ ബാബു രാജിന്റെ മകന്‍ അക്ഷയ്. അടിമാലി പത്താംമൈലില്‍ പൊലീസ് കൈകാണിച്ചിട്ടും കാര്‍ നിര്‍ത്താത്തതില്‍ സംശയം തോന്നിയാണ് ടൗണില്‍ വച്ച് പൊലീസ് കാര്‍ പിടികൂടിയത്.  അന്വേഷിച്ചപ്പോഴാണ് വാഹനം ഓടിക്കുന്നത് ബാബുരാജിന്റെ മകനാണെന്ന് വ്യക്തമായത്. 

കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ പൊലീസിന്‌ടെ പരിശോധക സംഘമാണ് ആദ്യം പത്താം മൈലില്‍ തടഞ്ഞത്. കൈകാണിച്ച് നിറുത്താനാവശ്യപ്പെട്ടിട്ടും വകവെക്കാതെ പാഞ്ഞ കാറിനെക്കുറിച്ചുളള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചു.

വാഹനവുമായി ബന്ധപ്പെട്ട് നിഗൂഡത തോന്നിയ സ്‌റ്റേഷനിലെ പൊലീസുകാര്‍ സെന്ട്രല്‍ ജംഗ്ഷനില്‍ കാര്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു. വിവരമറിഞ്ഞതോടെ നാട്ടുകാരും യാത്രക്കാരുമുള്‍പെടെ തടിച്ചുകൂടി. തുടര്‍ന്ന് അര മണിക്കൂര്‍ കഴിഞ്ഞെത്തിയ വാഹനം പിടികൂടി സ്‌റ്റേഷനിലെത്തിച്ചു. വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് വാഹനമോടിച്ച യുവാവ് നടന്‍ ബാബുരാജിന്റെ മകന്‍ അക്ഷയ് ആണെന്ന് അറിയിച്ചത്. 

പൊലീസ് വാഹനം പരിശോധിച്ചെങ്കിലും സംശയാസ്പദമായൊന്നും കണ്ടെത്താനുമായില്ല. പത്താം മൈലില്‍ പൊലീസ് കൈകാണിച്ചത് കണ്ടില്ലെന്നാണ് നിറുത്താഞ്ഞതിനു കാരണമായ് അക്ഷയ് പറഞ്ഞത്. തുടര്‍ന്ന് അമിത വേഗതക്ക് 500 രൂപ പിഴ ഈടാക്കി പൊലീസ് യുവാവിനെ മടക്കി അയച്ചതോടെയാണ് ഏറെ നേരം നീണ്ട നാടകീയതകള്‍ക്കു വിരാമമായതും നാട്ടുകാര്‍ പിരിഞ്ഞ് പോയതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്