കേരളം

ഓവര്‍ടേക്ക് ചെയ്ത ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓവര്‍ടേക്ക് ചെയ്ത ടൂറിസ്റ്റ് ബസിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രാമനാട്ടുകര മേല്‍പ്പാലത്തില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറിനെ ബസ് മറി കടന്നതാണ് തര്‍ക്കത്തിനും വെടിവയ്പ്പിനും കാരണമായത്.

മലപ്പുറം ഭാഗത്തേക്ക് സഞ്ചരിച്ച ബസിനെ പലതവണ വിദ്യാര്‍ത്ഥികള്‍ ഓവര്‍ടേക്ക് ചെയ്തു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും രാമനാട്ടുകര പാലത്തില്‍ വച്ച് ബസ് മുന്നിലെത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. 

യാത്രക്കാര്‍ ഭയന്നുപോയതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഫറോക്ക് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥികള്‍സഞ്ചരിച്ച കാര്‍ കണ്ടെത്തിയതും കസ്റ്റഡിയില്‍ എടുത്തതും. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചത്. വാടകയ്‌ക്കെടുത്ത കാറിലാണ് വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നതെന്നും പൊലീസ് വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്