കേരളം

സിപിഐ സീറ്റുകളില്‍ പൊതു സമ്മതരില്ല ; രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ ചില സീറ്റുകളില്‍ മല്‍സരിക്കാന്‍ പൊതു സമ്മതരെ തേടുന്നു എന്ന വാര്‍ത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു. വയനാട് ഉള്‍പ്പെടെ ഒരു സീറ്റിലും പൊതു സമ്മതരെ സ്ഥാനാര്‍ത്ഥിയാക്കില്ല. പാര്‍ട്ടിയുടെ സീറ്റുകളില്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് ഉണ്ടാകുകയെന്നും കാനം പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിബിഐക്ക് സംസ്ഥാനത്ത് നാലു സീറ്റുകളാണ് ഉള്ളത്. ഇതില്‍ വയനാട്ടില്‍ നഴ്‌സസ് അസോസിയേഷന്‍ നേതാവ് ജാസ്മിന്‍ ഷായെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിപിഐ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാനം രാജേന്ദ്രന്‍ ഇത് നിഷേധിച്ചു. 

വയനാട്ടില്‍ അടക്കം പാര്‍ട്ടിയുടെ നാലു സീറ്റിലും പൊതു സ്വതന്ത്രര്‍ മല്‍സരിക്കില്ല. ജാസ്മിന്‍ ഷായെ മല്‍സരിപ്പിക്കുന്നത് പരിഗണിച്ചിട്ടില്ല. എല്ലാ സീറ്റിലും രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളാണ് ഉണ്ടാകുക. മാര്‍ച്ച് ഏഴിന് സ്ഥാനാര്‍ത്ഥിപട്ടിക പുറത്തുവിടും. ബംഗാളിലെ കോണ്‍ഗ്രസ് സഹകരണം സംസ്ഥാനത്തെ മുന്നണിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും