കേരളം

ഇരട്ടക്കൊലപാതകം നിഷ്ഠുരം; പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകള്‍ ഉണ്ടാകുന്നത് ഗുരുതര വ്യതിയാനമെന്ന് വി എസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം നിഷ്ഠുരമെന്ന് വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയപ്രശ്‌നങ്ങള്‍ ഉന്മൂലനത്തിലുടെ പരിഹരിക്കുന്നത് സിപിഎം രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകള്‍ ഉണ്ടാകുന്നത് ഗുരുതര വ്യതിയാനം. പ്രതികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിക്കണം. അത്തരക്കാരെ പാര്‍ട്ടിക്ക് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു. 

കഴിഞ്ഞ ദിവസം ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ മുന്‍ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത്തരം സംഭവങ്ങളില്‍  ഉള്‍പ്പെടുന്നവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ആവര്‍ത്തിച്ചിരുന്നു. ഇത്തരക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ നടപടികളും പാര്‍ട്ടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'

'ഹോപ്പ് ബൗണ്ടറി ലൈനില്‍ തൊട്ടെന്നു തന്നെ കരുതി, പക്ഷേ...'; അംപയറുടെ വിവാദ തീരുമാനത്തില്‍ പ്രതികരിച്ച് സംഗക്കാര