കേരളം

സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റ്, സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ വ്യക്തിജീവിതത്തില്‍ വെറും സീറോ: സന്തോഷ് പണ്ഡിറ്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ അഭിപ്രായം പറയുന്നത് നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മാത്രമാണെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. ജനുവരിയിലാണ് അവര്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത് അതാണ് നവംബര്‍ ഡിസംബര്‍ മാസം തെരഞ്ഞെടുക്കാനുള്ള കാരണമെന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സാംസ്‌കാരിക നായകന്മാരെ കുറിച്ച് ജനങ്ങള്‍ ഒന്ന് പഠിക്കുന്നത് നല്ലതാണ്. അവര്‍ കേരളത്തിലെ കാര്യങ്ങള്‍ക്കൊന്നും അഭിപ്രായം പറയാറില്ല. ഉത്തര്‍പ്രദേശിലെയും ചൈനയിലെയും കാര്യങ്ങള്‍ക്ക് മാത്രമാണ് പറയുക. കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ പക്കാ വേസ്റ്റാണ്. ശരിക്കും അവരെ വെറൊരു പേരിലാണ് വിളിക്കേണ്ടത്. താന്‍ അത് പറയുന്നില്ല. അവാര്‍ഡും പണവുമാണ് ഇവരുടെ പ്രധാന പ്രശ്‌നം. സിനിമയില്‍ അപാരമായ ചങ്കൂറ്റമൊക്കെ കാണിക്കുന്ന നായകന്മാര്‍ വ്യക്തി ജീവിതത്തില്‍ വെറും സീറോ മാത്രമാണ്. അവരുടെ ആ ചങ്കുറപ്പൊന്നും വ്യക്തി ജീവിതത്തില്‍ കാണിക്കുന്നില്ല പണ്ഡിറ്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'