കേരളം

തിരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺ​ഗ്രസും; രാഹുൽ ​ഗാന്ധി 24ന് കേരളത്തിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഐ.ഐ.സി.സി. അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. ഈ മാസം 24-ാം തിയതി കേരളത്തിലെത്തുന്ന രാഹുൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കും. അന്നേ ദിവസം കൊച്ചിയിൽ ചേരുന്ന സംസ്ഥാന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും യോ​ഗത്തിൽ പങ്കെടുക്കും.

കൊച്ചിയിൽ നടക്കുന്ന പാർട്ടി റാലിയിലും അദ്ദേഹം പങ്കെടുക്കും. റാലി പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തുടക്കമായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ഈ മാസം കെ.പി.സി.സിയുടെ പുനഃസംഘടന പൂർത്തിയാക്കാനാണ് ആലോചിക്കുന്നതെന്നും നിലവിലെ ഡി.സി.സി അധ്യക്ഷന്മാരിൽ ആർക്കും മാറ്റമുണ്ടാകില്ലെന്നും  മുല്ലപ്പള്ളി പറഞ്ഞു.  

ജംബോ കമ്മിറ്റിയെ അനുകൂലിക്കുന്നില്ലെന്നും കാര്യക്ഷമമായ ടീമിനെയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്ന് മുതൽ 25 വരെ കെപിസിസി പ്രസിഡന്റിന്റെ കേരള പര്യടനം നിശ്ചയിച്ചിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

ജിഷ വധക്കേസ്; തൂക്കുകയർ ഒഴിവാക്കണമെന്ന പ്രതി അമിറുൽ ഇസ്ലാമിന്റെ അപ്പീലിൽ ഇന്ന് വിധി

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്