കേരളം

'മതിലുകളിലൊക്കെ ഇഷ്ടികയും കല്ലും തെറിച്ചു പോയി'; വിമര്‍ശനവുമായി സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വനിതാ മതിലിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. 'മതിലുകളിലൊക്കെ ഇഷ്ടികയും കല്ലും തെറിച്ചു പോയി വേദി ശൂന്യമായിരിക്കുകയാണ്' സെന്‍കുമാര്‍ പറഞ്ഞു.ശിവഗിരിയിലേക്കുള്ള 86ാമത് തീര്‍ത്ഥാടത്തിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വമാനവികതയും അദ്വൈത വേദാന്തശാസ്ത്രവും പൂത്തുലയുന്ന ഈ തീര്‍ത്ഥാടനം ഭൗതികതയും ആദ്ധ്യാത്മികതയും ഏകോപിക്കുന്ന തീര്‍ത്ഥാടനമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് കൂടിവരുകയാണെന്നും ഗുരുദേവന്‍ നിരീശ്വരവാദിയാണെന്ന് ബോധിപ്പിക്കുന്ന പ്രചാരണങ്ങള്‍ നടക്കുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

എല്ലാവര്‍ക്കും ജാതി മത ഭേദമന്യേ ആത്മീയമായും ഭൗതീകമായും വിദ്യാഭ്യാസം മുതല്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ വരെ ഉദ്ധരിക്കാന്‍ തീര്‍ത്ഥാടനം സഹായിക്കട്ടെയെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്