കേരളം

അച്ഛനും മകനും ചേര്‍ന്ന് ക്ഷേത്രങ്ങളെ നശിപ്പിക്കുന്നു;  ഇനി ഒരു നയാപൈസയും കിട്ടുമെന്ന് ദേവസ്വം ബോര്‍ഡ് കരുതേണ്ട: കെപി ശശികല

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ദേവസ്വം ബോര്‍ഡ് അംഗവും ഐപിഎസുകാരനായ മകനും ഒത്തുചേര്‍ന്ന് ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണു നടത്തുന്നതെന്നു ശബരിമല കര്‍മസമിതി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. കോട്ടയം എസ്പി ഹരിശങ്കറിന്റെ അച്ഛനായ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും ശബരിമലയില്‍ സമാധാനം തകര്‍ക്കാന്‍ മുന്നിട്ടിറിങ്ങിയിരിക്കുകയാണ്. ജനവികാരം മാനിക്കാത്ത മുഖ്യമന്ത്രിയെ രാജി വയ്പ്പിക്കും വരെ സമരം തുടരുമെന്നും ഭക്തജനങ്ങളെ വേദനിപ്പിച്ച ഭരണാധികാരിക്കെതിരെയാണ് നാളെത്തെ ഹര്‍ത്താലെന്നും ശശികല കര്‍മ്മസമിതി പറഞ്ഞു. 

ഒരു ഭരണാധികാരി തെറ്റ് ചെയ്താല്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരിക സാധാരണ ജനങ്ങളാണ്. ഈ ഭരണം മാറുന്നത് വരെയുള്ള സമരത്തിന്റെ തുടക്കമാണ് നാളത്തെ ഹര്‍ത്താല്‍. സര്‍ക്കാരിന് ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ജനങ്ങളെ അവസാന സമയം പിണറായി വഞ്ചിക്കുകയായിരുന്നു. കേരളത്തില്‍ സ്വയം നവോത്ഥാനനായകനെന്ന് പറഞ്ഞ് അഹങ്കരിക്കുന്ന പിണറായി അല്ലാതെ ഒളിച്ചുകടത്തി ആചാരം ലംഘിച്ചിട്ടില്ല. നവോത്ഥാന നായകര്‍ക്ക് തന്നെ അപമാനമാണ് പിണറായി. ഒരു ഭരണാധികാരിക്ക് രാഷ്ട്രീയമാകാം, സങ്കുചിതമായി ചിന്താഗതികള്‍ ഉണ്ടാകാം അത് നടപ്പാക്കേണ്ടത് സ്വന്തം വീട്ടിലാണ്. 

ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം എന്ത് വേണമെന്ന് ഇനി വിശ്വാസികള്‍ തീരുമാനിക്കാം. ഒരു രൂപ പോലും എടുക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ല. കാണിക്ക ഇടേണ്ട എന്നാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍, ഇന്നുമുതല്‍ എടുക്കേണ്ട എന്ന് സര്‍ക്കാരിനോട് പറയുകയാണ്. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സര്‍ക്കാരിനെതിരെ എന്ത് കൈവിട്ട കളിക്കും മടിക്കില്ലെന്നും ശശികല കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ