കേരളം

മാധ്യമപ്രവര്‍ത്തക പമ്പയില്‍: ദര്‍ശനത്തിനെത്തിയതെന്ന സംശയത്തില്‍ പ്രതിഷേധക്കാര്‍ കൂടി; സംരക്ഷണം ഒരുക്കി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമല ദര്‍ശനത്തിനാണ് എത്തിയതെന്ന് കരുതി മാധ്യമപ്രവര്‍ത്തകയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ്. സന്നിെധാനത്തേക്ക് പോകാനാണ് എത്തിയത് എന്ന് കരുതി പ്രതിഷേധക്കാര്‍ തടിച്ചുകൂടിതയതോടെയാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. എന്നാല്‍ താന്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും റിപ്പോര്‍ട്ടിങ്ങിനാണ് എത്തിയതെന്നും തെലുങ്ക് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറായ ദീപ്തി വ്യക്തമാക്കി. ഹൈദ്രബാദ് സ്വദേശിയാണ് ദീപ്തി. 

നേരത്തെ എരുമേലിയില്‍  റിപ്പോര്‍ട്ടിങ്ങിനെത്തിയ ദീപ്തി, ശേഷം നിലയ്ക്കലില്‍ എത്തിയിരുന്നു. പമ്പയിലെത്തിയപ്പോള്‍ സന്നിധാനത്തേക്ക് പോകാനാണെന്ന് കരുതി പ്രതിഷേധക്കാരും പൊലീസും മാധ്യമങ്ങളും ചുറ്റുകൂടി. താന്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും പമ്പയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആറുമണിയോടെ തിരിച്ചുപോകുമെന്നും ദീപ്തി വ്യക്തമാക്കി. 

നിലയ്ക്കലില്‍ എത്തിയ ദീപ്തിക്ക് എതിരെ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധം പമ്പയിലും ആവര്‍ത്തിക്കും എന്ന ആശങ്കയിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. കെഎസ്ആര്‍ടിസി ബസിലെത്തിയ ഇവരെ പൊലീസ് വളഞ്ഞ് പമ്പാ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്