കേരളം

യുവതീപ്രവേശനത്തില്‍ പ്രതിഷേധം; അരവണ പ്ലാന്റിലെ 24 തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു

സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച്  അരവണ പ്ലാന്റിലെ 24 താല്‍ക്കാലിക തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു മടങ്ങി. പൊലീസ് സംരക്ഷണത്തില്‍ യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. 

സന്നിധാനത്തെ കലാപഭൂമിയാക്കുന്ന നിലപാടുകളോടു യോജിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മടങ്ങുകയാണെന്നും ഇവര്‍ എഴുതി നല്‍കിയിട്ടുണ്ട്. അരവണ തയാറാക്കാന്‍ 60, പായ്ക്കിങ് വിഭാഗത്തില്‍ 150 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. 2 വിഭാഗത്തിലുമായിട്ടാണ്  24 പേര്‍ ജോലി ഉപേക്ഷിച്ചു പോയത്. 

മകരവിളക്കിന്റെ പ്രധാന ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഭക്തലക്ഷങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മകരജ്യോതി ദര്‍ശനം 14ന് ആണ്. 12 ലക്ഷം അരവണയാണ് ഇപ്പോള്‍ കരുതല്‍ ശേഖരമായിട്ടുള്ളത്. പ്രതിദിനം 200 കൂട്ട് അരവണയാണ് ഉണ്ടാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്