കേരളം

ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ഇതര സംസ്ഥാന തൊഴിലാളി, സംസാരശേഷി ഇല്ലെന്ന നാടകം പൊലീസ് പൊളിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അയ്യപ്പന്‍കാവിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ജനനേന്ദ്രിയം മുറിഞ്ഞ നിലയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കണ്ടെത്തുന്നത്. സംസാര ശേഷിയില്ലെന്ന രീതിയില്‍ പെരുമാറിയിരുന്ന ഇയാള്‍ അഭിനയിക്കുകയാണെന്നാണ് പൊലീസിന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. 

ഇയാള്‍ ആക്രമണത്തിന് ഇരയായതാണെന്നാണ് പൊലീസ് നിഗമനം. മാനനഷ്ടം ഭയന്നാണ് ഇയാള്‍ സംസാരശേഷിയില്ലാത്ത ആളെപോലെ പെരുമാറുന്നത് എന്നും പൊലീസ് വിലയിരുത്തുന്നു. കേസ് അന്വേഷണത്തോടെ സഹകരിക്കാതിരിക്കുവാനാണ് അഭിനയം. 

സംഭവം നടന്നതിന് പിന്നാലെ പൊലീസ് ഇയാളെ കുറിച്ച് അന്വേഷിച്ചിരുന്നു. ഇയാള്‍ താമസിച്ചിരുന്ന അയ്യപ്പന്‍കാവ് പ്രദേശത്തും ചുറ്റുമുള്ള ഓട്ടോഡ്രൈവര്‍മാരോടും മറ്റും അന്വേഷിച്ചതിലൂടെയാണ് ഇയാള്‍ക്ക് സംസാര ശേഷിയുണ്ടെന്ന് പൊലീസിന് വ്യക്തമായത്. എങ്ങിനെയാണ് ഇയാള്‍ക്ക് പരിക്കേറ്റത് എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'