കേരളം

സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ പേരിൽ ശുദ്ധിക്രിയ പാടില്ല ;  സുരക്ഷ ഉറപ്പാക്കണം ; ബിന്ദുവിന്റെയും കനകദുർ​ഗയുടെയും ഹർജി ഇന്ന് സുപ്രിംകോടതിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ ദര്‍ശനം നടത്തിയ തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിന്ദുവും കനകദുർഗയും നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരി​ഗണിക്കുക. 

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും സ്വതന്ത്രമായി ശബരിമലയിൽ പ്രവേശിക്കാൻ സൗകര്യമൊരുക്കാനും സുരക്ഷ ഉറപ്പാക്കാനും നിർദേശിക്കണം. പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിക്കുന്നതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ പാടില്ല. ഇതിന്റെ പേരിൽ ക്ഷേത്രം അടച്ചിടാൻ പാടില്ല. ശുദ്ധിക്രിയ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്നതും മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമായ നടപടിയെന്നു പ്രഖ്യാപിക്കണം. തുടങ്ങിയവയാണ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.

ഹർജിക്കാർ തങ്ങളുടെ കുടുംബ, സാമൂഹിക പശ്ചാത്തലങ്ങളും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ആർത്തവ കാലത്ത് തങ്ങൾ അകറ്റിനിർത്തൽ അനുഭവിച്ചവരാണെന്നും ശാസ്താവിനെ ദർശിക്കുക എന്ന ആഗ്രഹത്തിനു പുറമെ, ആർത്തവം അശുദ്ധിയല്ലെന്നു സ്ഥാപിക്കുകയെന്ന താൽപര്യവും ശബരിമലയിൽ പോകാൻ തങ്ങളെ പ്രേരിപ്പിച്ച ഘടകമാണെന്നും ഹർജിയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്