കേരളം

'വൈദ്യുതിയും ഒപ്പം പണവും', മുഴുവന്‍ ചെലവും കെഎസ്ഇബി; ടെറസ് സോളാര്‍ വൈദ്യുതിക്ക് അപേക്ഷാ പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീടിന്റെ ടെറസ് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കെ.എസ്.ഇ.ബിയ്ക്കു വിട്ടുകൊടുക്കുന്ന പദ്ധതിയില്‍ അംഗമാകാന്‍  അപേക്ഷാ പ്രവാഹം.  മുഴുവന്‍ ചെലവും കെ.എസ്.ഇ.ബി. വഹിക്കുമെന്ന പ്രഖ്യാപനം കേട്ട് തൃശൂര്‍ ജില്ലയില്‍ ഇതിനോടകം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി.

വീടിന്റെ ടെറസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ശതമാനം സൗജന്യമായി വീട്ടുടമയ്ക്ക് കെ.എസ്.ഇ.ബി നല്‍കും. ബാക്കിയുള്ള വൈദ്യുതി കെ.എസ്.ഇ.ബി. എടുക്കും. ഇനി, മേല്‍ക്കൂരയില്‍ വീട്ടുകാര്‍തന്നെ പണംമുടക്കിയാല്‍ കെ.എസ്.ഇ.ബി. സൗരനിലയം സ്ഥാപിയ്ക്കും. വൈദ്യുതി പ്രത്യേക നിരക്കില്‍ കെ.എസ്.ഇ.ബി.തന്നെ വാങ്ങും. ഇതിനായി 25 വര്‍ഷത്തേയ്ക്കു പ്രത്യേക കരാറുണ്ടാക്കും. 

തൃശൂര്‍ ജില്ലയില്‍ മുപ്പതു മെഗാവാട്ട് വൈദ്യുതി ഇങ്ങനെ ഉല്‍പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. ഇതിനോടകംതന്നെ ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വീടുകള്‍ കെ.എസ്.ഇ.ബിയ്ക്ക് ലഭിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പരിശോധനകള്‍ക്കു ശേഷമാകും വീടുകള്‍ നിശ്ചയിക്കുക. അപേക്ഷിച്ച എല്ലാ വീട്ടുടമകള്‍ക്കും ലഭിക്കണമെന്നില്ല. സൗരോര്‍ജ്ജം സുഗമമായി ലഭിക്കാന്‍ ഇടയുള്ള സാഹചര്യം വീടിന്റെ ടെറസിലുണ്ടോയെന്ന് പരിശോധിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്