കേരളം

ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു;  ആറ് കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുത്തു. ആറ് കോടിയുടെ ഒന്നാം സമ്മാനം കൊല്ലത്ത് വിറ്റുപോയ ടിക്കറ്റിനാണ്. EW 213957 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം.  ക്രിസ്മസ് - ന്യൂ ഇയര്‍ ബമ്പര്‍. ഇരുമ്പ് പാലത്തിന് സമീപം കൊച്ചു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ലോട്ടറി കച്ചവടം നടത്തുന്ന അനി വിറ്റ ടിക്കറ്റിനെ തേടിയാണ് ഭാഗ്യമെത്തിയിരിക്കുന്നത്. 

എന്നാല്‍ ലോട്ടറി അടിച്ചത് ആര്‍ക്കാണെന്ന് കണ്ടെത്തിയിട്ടില്ല. സാരഥി ജംഗ്ഷനിലെ ശ്രീ മുരുക ഏജന്‍സിയില്‍ നിന്നെടുത്ത പത്ത് ടിക്കറ്റുകളിലൊന്നാണ് ഭാഗ്യം കൊണ്ടുവന്നത്. ദേശീയപാതയോരത്തെ കച്ചവടമായതിനാല്‍ വിവിധ മേഖലകളില്‍ നിന്ന് വരുന്നവര്‍ ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?