കേരളം

'ആശയപരമായ വിയോജിപ്പുകള്‍ കായികമായി നേരിടുന്നത് പ്രാകൃതം'; പ്രിയനന്ദന് നേരെയുണ്ടായ ആക്രമണത്തിനെതിരേ ഫെഫ്ക

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംവിധായകന്‍ പ്രിയനന്ദന് നേരെയുണ്ടായ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ച് സംവിധായകരുടെ സംഘടന ഫെഫ്ക. ആശയപരമായ വിയോജിപ്പുകളെ കായികമായി നേരിടുന്ന  രീതി അവലംഭിക്കുന്നത് പ്രാകൃതവും അപലപനീയവുമാണെന്ന് ഫെഫ്ക വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ടതിനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രിയനന്ദനെ ആക്രമിച്ചത്. 

ഇന്ന് രാവിലെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. പ്രിയനന്ദന്റെ തലയിലൂടെ ചാണകവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ മര്‍ദിച്ചു. സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സരോവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തെ അപലപിച്ച മുഖ്യമന്ത്രി  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?