കേരളം

ഇന്ത്യയിലെ സ്ത്രീകളുടെ വലിയ പ്രശ്‌നം മുത്തലാക്ക് അല്ല: വനിതാ ലീഗ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഇന്ത്യയിലെ സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്‌നം മുത്തലാഖ് അല്ലെന്ന് വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു. ഇന്ത്യന്‍ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളെ ഗൗരവത്തിലെടുക്കാതെ മുത്തലാഖ് ആണ് വലിയ വിഷയം എന്ന് പറയുന്നതില്‍ അപകടം മണക്കുന്നുണ്ടെന്നും അവര്‍ കോഴിക്കോട് പറഞ്ഞു. 

മൊഴി ചൊല്ലപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരവും ജീവനാംശവും നല്‍കേണ്ടത് അവളെ മൊഴി ചൊല്ലിയ ഭര്‍ത്താവാണ്. ഇതിനയാള്‍ ജോലിയെടുക്കേണ്ട ആളായിരിക്കേണ്ടതുണ്ട്. അതിന് പകരം അയാളെ ജയിലിലിട്ടാല്‍ എങ്ങനെയാണ് അയാള്‍ക്ക് മൊഴി ചൊല്ലിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാനാവുകയെന്നും പി കുല്‍സു പറഞ്ഞു.

അതിനാല്‍ മൊഴി ചൊല്ലപ്പട്ട ഭാര്യയ്ക്ക് ചെലവിന് കൊടുക്കുകയാണോ ഭര്‍ത്താവിനെ ജയിലിലിടുകയാണോ വേണ്ടതെന്ന് ആലോചിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്