കേരളം

സര്‍ക്കാരിന് മുകളില്‍ പറക്കരുത്; റെയ്ഡ് നടത്താന്‍ സിപിഎം നിരോധിത പാര്‍ട്ടിയല്ല: ചൈത്രയ്ക്ക് എതിരെ കോടിയേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന് മുകളില്‍ പറക്കാന്‍ ഒരു ഓഫീസറും ശ്രമിക്കരുത്. സിപിഎം ഓഫീസില്‍ റെയ്ഡ് നടത്തിയത് വിലകുറഞ്ഞ പ്രസക്തിക്കി വേണ്ടിയാണ്. സിപിഎം നിരേധിത പാര്‍ട്ടിയല്ലെന്നും കോടിയേരി തുറന്നടിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടത് നിയമവാഴ്ച ഉറപ്പാക്കാനാണ്. എല്ലാ ഓഫീസര്‍മാരും സര്‍ക്കാരിന് വിധേയമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ തൃശൂരിലെ പ്രസംഗത്തെയും കോടിയേരി വിമര്‍ശിച്ചു. മോദി തുടര്‍ച്ചയായി കേരളത്തിലെത്തുന്നത് ആസൂത്രിതമാണ്. കേരളത്തെപ്പറ്റി മോദിക്ക് ഒന്നും അറിയില്ല. വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. പ്രധാനമന്ത്രി സംസാരിക്കുന്നത് ആര്‍എസ്എസ് പ്രചാരകനെപ്പോലെയാണ്. ശബരിമല വിധി നടപ്പാക്കുന്നതില്‍ മോദിക്ക് മൗനമാണെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം