കേരളം

17 കാരിക്ക് പീഡനം : കോൺ​ഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : ആദിവാസിപ്പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് ഡിസിസി അംഗം ഒ എം ജോര്‍ജിനെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

17 വയസ്സുകാരിയെ ഒന്നര വർഷക്കാലം പീഡിപ്പിച്ചതായാണ് ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ബത്തേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഒ എം ജോര്‍ജിനെതിരെയുള്ള പരാതി. കേസിൽ ഇയാൾക്കെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ബത്തേരി സഹകരണ ബാങ്ക് വൈസ് ചെയർമാൻ ആണ്. കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെയും അന്വേഷണം നടക്കുകയാണ്.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി എടുത്തത്. പോക്സോയ്ക്കു പുറമെ മാനഭംഗം, പട്ടികവർഗക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പുകൾ പ്രകാരവും കേസ് ഉണ്ട്. വീട്ടിൽ ജോലിക്കു നിൽക്കുകയായിരുന്ന സ്ത്രീയുടെ മകളെയാണ് ഒ എം ജോർജ് പീഡിപ്പിച്ചിരുന്നത്. പണം നൽകി കേസ് ഒതുക്കിതീർക്കാൻ ജോർജ് ശ്രമിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി