കേരളം

കാസര്‍കോട്ടെ അമ്മമാര്‍ വീണ്ടും സെക്രട്ടറിയേറ്റ് പടിക്കല്‍; ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ പട്ടിണിസമരം

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: വിഷമഴ ദുരിതം വിതച്ച മണ്ണില്‍ നിന്നു മക്കളെയും നെഞ്ചോടുചേര്‍ത്ത് അമ്മമാര്‍ വീണ്ടും ഇന്ന്  തലസ്ഥാന നഗരത്തില്‍. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഇന്നുമുതല്‍ അമ്മമാര്‍ അനിശ്ചിതകാല പട്ടിണിസമരം ആരംഭിക്കും. സാമൂഹിക പ്രവര്‍ത്തക ദയാബായിയും അവര്‍ക്കൊപ്പമുണ്ട്.

അര്‍ഹരായവരെ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പട്ടികയില്‍പെടുത്തുക, സുപ്രീം കോടതി വിധി നടപ്പാക്കുക, ദുരിതബാധിതര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, ട്രൈബ്യൂണല്‍ സ്ഥാപിക്കുക, ബഡ്‌സ് സ്‌കൂളുകള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമൊരുക്കുക, പുനരധിവാസം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അമ്മമാരുടെ സമരം. സെക്രട്ടറിയേറ്റിന് മുന്‍പില്‍ അമ്മമാരുടെ പട്ടിണിസമരം ഒത്തുതീര്‍പ്പാക്കുന്നതുവരെ കാസര്‍കോടും സത്യഗ്രഹം നടത്തും.

2016ലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുടെ ആദ്യത്തെ പട്ടിണിസമരം നടന്നത്. 9 ദിവസമായിരുന്നു അന്നത്തെ സമരം. 2018 ജനുവരി 30ന് ഒറ്റദിവസത്തെ പട്ടിണിസമരം നടത്തി. പിന്നീട്  ഡിസംബര്‍ 10ന് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തി. എന്നിട്ടും ആവശ്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ അധികൃതര്‍ തയാറാവാത്ത സാഹചര്യത്തിലാണ് പട്ടിണിസമരവുമായി അമ്മമാര്‍ ഒരിക്കല്‍ക്കൂടി വണ്ടികയറുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ