ഭൂരിഭാഗം ബൈക്ക് അപകടങ്ങളിലും ജീവഹാനി സംഭവിക്കുന്നത് തലയ്ക്കേറ്റ ഗുരുതര പരിക്കുമൂലമാണെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ഹെല്‍മെറ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന് എല്ലാവരും ഉപദേശിക്കുന്നത് പതിവാണ്. ഇവിടെ ഹെല്‍മെറ്റ് ഒരാളുടെ ജീവന് രക്ഷിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
പത്തനംതിട്ട പൂങ്കാവില്‍ ഉണ്ടായ വാഹനപകടത്തില്‍ നിന്ന് സ്കൂട്ടര്‍ യാത്രക്കാരിയായ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കാറും സ്കൂട്ടറും തമ്മിലാണ് അപകടം ഉണ്ടായത്. പെണ്‍കുട്ടി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടം വലം നോക്കാതെ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ സ്കൂട്ടര്‍ യാത്രക്കാരി ഹെല്‍മറ്റ് ഉള്ളത് കൊണ്ട് മാത്രം കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ ഇടിച്ച ശേഷം പെണ്‍കുട്ടി എഴുന്നേറ്റ് നില്ക്കുന്നതും വിഡിയോയില്‍ കാണാം. ഹെല്‍മെറ്റ് ഉപയോഗം ജീവന് രക്ഷിക്കുന്നതില്‍ നിര്‍ണായകമാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ അപകടം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ