കേരളം

തിരുവനന്തപുരത്ത് ഇ- ബസുകള്‍ മാത്രം ; കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകളിലേക്ക് മാറുന്നു ; ഇളവുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസുകള്‍ ഇലക്ട്രിക് ബസുകളിലേക്ക് മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും 2020ഓടെ ഇ- ബസുകളാകും. ഇതോടെ, ഇ-ബസുകള്‍ മാത്രമുള്ള നഗരമായി തിരുവനന്തപുരം മാറുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ശബരിമലയില്‍ ആരംഭിച്ച ഇ-ബസുകള്‍ ലാഭകരമായിരുന്നു എന്നും, മലിനീകരണം കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. 

വൈദ്യുത വാഹനങ്ങളുടെ പ്രോല്‍സാഹനത്തിനായി നികുതി ഇളവ് ഏര്‍പ്പെടുത്തും. 2022 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ 10 ലക്ഷമാക്കും. ഇ-ഓട്ടോകള്‍ വ്യാപിപ്പിക്കും. പടിപാടിയായി ഇ-ഓട്ടോകളിലേക്ക് മാറും. വൈദ്യുത വാഹനങ്ങള്‍ വര്‍ധിക്കുന്നതോടെ, ഇ-ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥാപനങ്ങള്‍ തുടങ്ങും. സപ്ലൈ കമ്പനികളും അനുബന്ധ വ്യവസായങ്ങളും വളര്‍ത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ റോഡ് ശംഖലകള്‍ മൂന്നു വര്‍ഷത്തിനകം പ്രാവര്‍ത്തികമാക്കും. പൊതുമരാമത്ത് വകുപ്പിന് 1367 കോടി രൂപയാണ് വകയിരുത്തിയത്. സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ രണ്ട് വര്‍ഷം കൊണ്ട് മാറ്റും. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നവീകരിക്കും.

പുതിയ കാലം പുതിയ നിര്‍മ്മാണം എന്നതാകും റോഡ് നിര്‍മ്മാണത്തിന്റെ മുദ്രാവാക്യം. ഏറ്റവും ആധുനിക തരത്തില്‍ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജലപാതകള്‍ 2020 ഓടെ യാഥാര്‍ത്ഥ്യമാക്കും. റോഡുകളും പാലങ്ങളും ജലപാതക്കായി മാറ്റി നിര്‍മ്മിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത