കേരളം

കേരള പുനർ നിർമാണത്തിനായി  വൻ പദ്ധതികൾ ; ബജറ്റിൽ ജനപ്രിയ നിർദേശങ്ങൾ ഉണ്ടാകുമെന്ന് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ‌2019-20 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സം​സ്ഥാ​ന ബജറ്റിൽ ജനപ്രിയ നിർദേശങ്ങൾ ഉണ്ടാകുമെന്ന് ഡോ ​ടി ​എം ​തോ​മ​സ് ഐ​സ​ക്ക്. കേരള പുനർ നിർമാണത്തിനായി  വലിയ പദ്ധതികൾ ഇത്തവണത്തെ ബജറ്റിലുണ്ടാകും. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.  ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു പു​റ​പ്പെ​ടും മു​മ്പ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനർ നിർമാണത്തിന് പ്രത്യേകമായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.  പ്ര​ള​യ സെ​സ് വി​ല​ക്ക​യ​റ്റ​ത്തി​നു ഇ​ട​യാ​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ക​യാ​ണ് ആ​ദ്യ ല​ക്ഷ്യം. ​വ​രു​മാ​നം ഉ​യ​ർ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക പ​രി​പാ​ടി ബ​ജ​റ്റി​ലു​ണ്ടാ​കും. 

നി​കു​തി ചോ​ർ​ച്ച ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നു ബ​ജ​റ്റ് ഊ​ന്ന​ൽ ന​ൽ​കും. ന​വ​കേ​ര​ള നി​ർ​മി​തി​ക്ക് പു​തി​യ പ​ദ്ധ​തി​ക​ൾ വ​രും. ഇ​വ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​യി​രി​ക്കും. സു​സ്ഥി​ര ധ​ന​സ്ഥി​തി​യി​ലേ​ക്ക് കേ​ര​ളം നീ​ങ്ങു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും അവതരിപ്പിക്കുക. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി