കേരളം

തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്നവരെ പൊലീസില്‍ വേണ്ട ; മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് വി എസ് 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. തല്ലലിലും കൊല്ലലിലും വിശ്വസിക്കുന്ന പൊലീസുകാരെ സേനയില്‍ വേണ്ട. അത്തരക്കാരെ പിരിച്ചുവിടണമെന്ന് വിഎസ് ആവശ്യപ്പെട്ടു. 

കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം നടപ്പിലാക്കണം. തിരുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥരെ പൊലീസ് സേനയില്‍ നിന്നും ഒഴിവാക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. 

നെടുങ്കണ്ടത്ത് ചിട്ടി തട്ടിപ്പുകേസിലെ പ്രതി രാജ്കുമാര്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തിലാണ് വിഎസിന്റെ പ്രതികരണം. കസ്റ്റഡി മരണത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ സാബു, പൊലീസ് ഡ്രൈവര്‍ സജീവ് ആന്റണി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. എഎസ്‌ഐയും മറ്റൊരു പൊലീസുകാരനും കേസില്‍ പ്രതികളാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'