കേരളം

ആ സീല്‍ യൂണിയന്‍ നേതാക്കള്‍ നിര്‍മ്മിച്ചത്; തന്റെതല്ലെന്ന് കോളജ് അധ്യാപകന്‍; എസ്എഫ്‌ഐ വീണ്ടും വെട്ടില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് കണ്ടെത്തിയ സീല്‍ വ്യാജമെന്ന് അധ്യാപകന്‍. തന്റെ സീല്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും യൂണിയന്‍ മുറിയില്‍ കണ്ടത് വ്യാജ സീലാണെന്നും ബോട്ടണി അധ്യാപകന്‍ ഡോ. എസ് സുബ്രമണ്യന്‍ പറഞ്ഞു.

കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെയാണ് കേരള സര്‍വ്വകലാശാലയിലെ യൂണിയന്‍ മുറിയില്‍ നിന്ന് ബോട്ടണി അധ്യാപകന്റെ പേരിലുള്ള വ്യാജ സീലും ഉത്തരക്കടലാസുകളും കണ്ടെത്തിയത്. എസ്്എഫ്‌ഐ യൂണിറ്റ് ഓഫീസ് മുറിയില്‍ നിന്നാണ് സര്‍വ്വകലാശാല പരീക്ഷയ്ക്ക് ഉള്ള ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകളാണ് യൂണിയന്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത്. 

വര്‍ഷങ്ങളായി കോളേജ് യൂണിയന്‍ ഉപയോഗിക്കുന്ന മുറിയാണ് ക്ലാസ് മുറിയാക്കാന്‍ കോളേജ് അക്കാദമിക് കൗണ്‍സില്‍ തീരുമാനിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയന്‍ മുറി പിടിച്ചെടുക്കാനും ക്ലാസ് മുറിയായി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ

ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ