കേരളം

എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം അവസാനിപ്പിക്കണം; കോടിയേരിയും കാനവും ചര്‍ച്ചയ്ക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എഐഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം ഒഴിവാക്കാന്‍ മാതൃസംഘടനാ നേതൃത്വങ്ങള്‍ ഇടപെടുന്നു. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എസ്എഫ്‌ഐയും എഐഎസ്എഫും ചര്‍ച്ച നടത്തണമെന്ന് സിപിഎം-സിപിഐ നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും നേതൃത്വത്തിലാകും ചര്‍ച്ച നടത്തുക. യൂണിവേഴ്‌സിറ്റി കോളജ് ആക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇരു സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. 

സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്‌ഐ വിമര്‍ശിച്ച് രംഗത്തെത്തിയ എഐഎസ്എഫ്, കോളജില്‍ യൂണിറ്റിട്ടിരുന്നു. എസ്എഫഐയുടെ ഏകസംഘടനാവാദം അവസാനിപ്പിക്കണം എന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ പരസ്പരം പോര്‍വിളികളുമായി രംഗത്തെത്തി. വിഷയം വഷളാക്കുന്ന തരത്തില്‍ ബുധനാഴ്ച എറണാകുളം വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റമുട്ടലുണ്ടാകുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!