കേരളം

മന്ത്രിസഭായോഗം നടക്കുന്നതിനിടെ സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറി കെഎസ് യു പ്രതിഷേധം ; വനിതാ പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിനടുത്തെത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ വികാസങ്ങളില്‍ സമരം തുടരുന്ന കെഎസ് യു പ്രതിഷേധം ശക്തമാക്കി. മന്ത്രിസഭായോഗം നടക്കുന്നതിനിടെ കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് അതിക്രമിച്ചു കയറി. വനിതാ പ്രവര്‍ത്തക അടക്കം അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിനുള്ളിലേക്ക് മതില്‍ ചാടി കയറുകയായിരുന്നു.

കെഎസ് യു സംസ്ഥാന സെക്രട്ടറി ശില്‍പ്പയാണ് സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലെത്തി പ്രതിഷേധിച്ചത്. ശില്‍പ്പ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ വരെയെത്തി. ഇവരെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. മെയിന്‍ഗേറ്റ് വഴിയാണ് പ്രതിഷേധക്കാര്‍ സെക്രട്ടേറിയറ്റിന് ഉള്ളിലേക്കെത്തിയതെന്നാണ് പൊലീസ് വിലയിരുത്തല്‍. ആദ്യം വനിതയെ തടയാന്‍ മടിച്ച പൊലീസുകാര്‍, പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കൊളാപ്‌സ്യൂള്‍ ഗേറ്റ് അടച്ചാണ് വനിതയെ തടഞ്ഞത്. 

സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്നുകയറിയ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ പത്തരയോടെയാണ്, സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ കെഎസ് യു പ്രവര്‍ത്തകരില്‍ നാലുപേര്‍ കമ്പിമതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പിനുള്ളില്‍ പ്രവേശിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു