കേരളം

എസ്എഫ്‌ഐക്കാരെ തല്ലാന്‍ എഐഎസ്എഫുകാര്‍ കഞ്ചാവ് സംഘത്തെ വിളിച്ചുവരുത്തി: ദേശാഭിമാനി വാര്‍ത്ത

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് എഐഎസ്എഫുമായി ബന്ധമുള്ള കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. കോളജ് യൂണിറ്റ് സെക്രട്ടറി എഎസ് അലീഷിനെ ആക്രമിച്ചു എന്ന് നല്‍കിയ വാര്‍ത്തയിലാണ് ദേശാഭിമാനി എഐഎസ്എഫുകാരെ കഞ്ചാവ് സംഘവുമായി ബന്ധമുള്ളവരെന്ന് ആരോപിച്ചിരിക്കുന്നത്. 

'കാമ്പസില്‍ രാവിലെ എഐഎസ്എഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് ശ്രമിച്ചിരുന്നു. അത് പെട്ടെന്ന് അവസാനിക്കുകയും ചെയ്തിരുന്നു. ഇതു കഴിഞ്ഞ് കാമ്പസിന് വെളിയിലേക്കു പോയ അലീഷിനെ തടഞ്ഞുനിര്‍ത്തി കഞ്ചാവ് സംഘം ആക്രമിക്കുകയായിരുന്നു. കണ്ണിനു പരിക്കേറ്റ അലീഷിനെ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഐഎസ്എഫുകാരുമായി ബന്ധമുള്ളവരാണ് കഞ്ചാവ് സംഘം. അവര്‍ അറിയിച്ചതിനെതുടര്‍ന്നാണ് ഇവര്‍ കാമ്പസിനു വെളിയില്‍ കാത്തുനിന്ന് അലീഷിനെ മര്‍ദിച്ചത്' എന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു.

ബുധനാഴ്ചയാണ് കാമ്പസില്‍ സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയായിരുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്. 

സംഘര്‍ഷത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ തടഞ്ഞത്.

കോളജ് സംഘര്‍ഷത്തെക്കുറിച്ച് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ