കേരളം

നാളെ  കേരള എക്സ്പ്രസ് നിസാമുദ്ദീൻ വരെ മാത്രം; അന്ത്യോദയ, ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്ക് പോകുന്ന തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) നാളെ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. 21-ാം തിയതിയിലെ  ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക. 

വാഞ്ചി മണിയാച്ചി– തിരുനെൽവേലി റെയിൽവേ സ്റ്റേഷനുകൾക്കിടെ പാലം പണി നടക്കുന്നതിന്റെ ഭാ​ഗമായി ഈ മാസം 20 മുതൽ 23വരെ ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു. 

താംബരം – നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസ് (16191) കോവിൽപട്ടിക്കും നാഗർകോവിലിനുമിടയിൽ ഈ ദിവസങ്ങളിൽ സർവീസ് നടത്തില്ല. നാഗർകോവിൽ – താംബരം അന്ത്യോദയ എക്സ്പ്രസ്  (16192) കോവിൽപട്ടിയിൽ നിന്നാകും പുറപ്പെടുക. തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് (22627) വാഞ്ചി മണിയാച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തില്ല.  തിരുവനന്തപുരം – തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് (22628) വാഞ്ചിയിൽ നിന്നാകും സർവീസ് നടത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്