കേരളം

യൂണിവേഴ്‌സിറ്റി കോളജില്‍ നാളെ യൂണിറ്റ് സമ്മേളനം; എംജി കോളജിലും സംഘടന രൂപീകരിക്കുമെന്ന് എഐഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കും. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുക്കുന്നത്. നാളെ ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവ് അഖിലിന് കുത്തേറ്റതിന്റെ പിന്നാലെ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചെന്ന് പ്രഖ്യാപിച്ച എഐഎസ്എഫ്, യൂണിറ്റ് ഭാരവാഹികളെയും പ്രഖ്യാപിച്ചിരുന്നു. 

യൂണിറ്റ് സമ്മേളനത്തിന് ശേഷം വരുംദിവസങ്ങളില്‍ ക്യാമ്പസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ സര്‍വ്വാധിപത്യ ക്യാമ്പസുകളായിരുന്ന തിരുവനന്തപുരം സംസ്‌കൃത കോളജ്, ആര്‍ട്‌സ് കോളജ് എന്നിവടങ്ങളിലും യൂണിറ്റ് രൂപീകരിക്കുമെന്ന് എഐഎസ്എഫ് അറിയിച്ചു 

തിരുവനന്തപുരം എംജി കോളജിലും തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ടെന്നും ഉടനേതന്നെ അവിടെയും യൂണിറ്റ് രൂപീകരിക്കുമെന്നും എഐഎസ്എഫ് വ്യക്തമാക്കി. 2017ല്‍ എംജി കോളജില്‍ എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചിരുന്നു. എബിവിപിയുടെ കോട്ടയായിരുന്ന കോളജില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് ശക്തമായ വേരോട്ടമുണ്ടെന്നും ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ എസ്എഫ്‌ഐ യൂണിയന്‍ പിടിക്കുമെന്നും എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ