കേരളം

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു -യൂത്ത് കോണ്‍ഗ്രസ് സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസസ ബന്ദ് നടത്താനുള്ള തീരുമാനം.

യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും എടുത്തെറിഞ്ഞു. പൊലീസ് തിരിച്ചും പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജും, ഗ്രനേഡും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു

ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. പോലീസുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനിടെ ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായി പോലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്