കേരളം

മേലുദ്യോഗസ്ഥര്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മേലുദ്യോഗസ്ഥര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ് എന്നാരോപിച്ച് രംഗത്ത് വന്ന എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ സിറ്റി ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്‌ഐ പിഎസ് ദിനേശനെയാണ് സസ്‌പെന്റ് ചെയ്തത്. മാധ്യമങ്ങളിലൂടെ സേനയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. 

മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടികളെക്കുറിച്ച് നേരത്തെ ദിനേശന്‍ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. ഒരുകൂട്ടം മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് ദിനേശന്‍ സമകാലിക മലയാളം വാരികയോട് പറഞ്ഞിരുന്നു. നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ദിനേശന്‍ സര്‍വീസില്‍ തിരിച്ചെത്തിയത്. വിരമിക്കാന്‍ ഒരുവര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് ഇപ്പോള്‍ ദിനേശന് എതിരെയുള്ള നപടി. 

താന്‍ വിരമിച്ചാലും പെന്‍ഷന്‍ വാങ്ങി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് മേലുദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതെന്ന് ദിനേശന്‍ പറഞ്ഞിരുന്നു. നിരന്തരമായ സ്ഥലം മാറ്റങ്ങളും നടപടികളും തന്റെ കുടുംബം തകര്‍ക്കുന്നതുവരെയെത്തിയെന്നും തന്നെ വേട്ടയാടുന്നത് പൊലീസ് സേനയില്‍ തന്നെ ഉള്ളവരാണെന്നും ദിനേശന്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത