കേരളം

വീട്ടിൽ അതിഥിയായി എത്തി, ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മതപ്രഭാഷകൻ ഒളിവിൽ, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വീട്ടിൽ അതിഥിയായി എത്തി ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മതപ്രഭാഷകൻ ഒളിവിൽ. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച്​ മതസ്ഥാപനവും അനാഥശാലയും നടത്തുന്ന ഇബ്രാഹിം മൗലവിയാണ്​ (60) ഒളിവിൽ പോയത്​. ഇയാൾക്കായി ഹരിപ്പാട്​ സർക്കിൾ ഇൻസ്​പെക്​ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ജൂലൈ 25നാണ്​ കേസിനാസ്​പദമായ സംഭവം. കൊടുങ്ങല്ലൂർ സ്വദേശിയായ ഇയാൾ ഒരു മത ചടങ്ങിൽ പ​ങ്കെടുക്കാൻ എത്തിയതായിരുന്നു. ആൺകുട്ടിയുടെ പിതാവ്​ മുൻപരിചയക്കാരനായതിനാൽ വീട്ടിലേക്ക്​ ക്ഷണിച്ചു. വീട്ടിലെത്തിയ ഇയാൾ 14 വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച വിവരം പിന്നീടാണ്​ കുട്ടി മാതാവിനോട്​ വെളിപ്പെടുത്തിയത്​. അപ്പോഴേക്കും മൗലവി സ്ഥലംവിട്ടിരുന്നു. 

മാനക്കേട്​ ഭയന്ന്​ പിതാവ്​ ആദ്യം കേസ്​ കൊടുത്തില്ല. വിഷയത്തി​​ന്റെ ഗൗരവം ബോധ്യപ്പെട്ടതിനെ തുടർന്നാണ്​ 29ന്​ പൊലീസിൽ പരാതി കൊടുക്കുന്നത്​. ആലപ്പുഴയിൽനിന്ന്​ ചൈൽഡ്​ ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴിയെടുത്തു. വൈദ്യപരിശോധനയ്ക്കും വിധേയനായി. വിവരം അറിഞ്ഞ പ്രതി മംഗലാപുരം ഭാഗത്തേക്ക്​ രക്ഷപ്പെട്ടതായാണ്​ വിവരം. ഹരിപ്പാട്​ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്