കേരളം

ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം : മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചിയിൽ ചികിൽസയിലുള്ള വിദ്യാർത്ഥിക്ക് നിപ തന്നെയെന്ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചതോടെ, നിപയെക്കുറിച്ച് വീണ്ടും ചർച്ചകളുയർന്നു. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.  നിപയെക്കുറിച്ച് ആളുകൾക്കിടയിൽ ഭീതി പരത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും ആരോ​ഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

അതിനിടെ, നിപയിൽ ഭീതി വേണ്ടെന്നും ജാ​ഗ്രത മതിയെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. ഫെയ്‌സ്ബുക്കിലൂടെ പങ്കു വെച്ച കുറിപ്പില്‍  പെരുന്നാള്‍ ആശംസകളും താരം നേർന്നു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിപ സ്ഥിരീകരിച്ചു എന്ന വാര്‍ത്ത ഭയമല്ല ജാഗ്രതയാണ് വര്‍ധിപ്പിക്കേണ്ടത്. കൂട്ടായ്മയാണ് ഉണര്‍ത്തേണ്ടത്. ഇതിലും എത്രയോ വലിയ ഭീതികളെ മറികടന്നവരാണ് നാം. ചെറുത്തു തോല്‍പ്പിച്ചവരാണ് നാം. ഒന്നിച്ചു നില്‍ക്കാം, നിപ്പയെ കീഴടക്കാം. നിപ: ഭീതി വേണ്ട, ജാഗ്രത മതി! എല്ലാവര്‍ക്കും കൂട്ടായ്മയുടെ പെരുന്നാള്‍ ആശംസകള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്