കേരളം

ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം; പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ കേരളീയ വിഭവങ്ങളുടെ നീണ്ട നിര 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ടാംവട്ടവും പ്രധാനമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന നരേന്ദ്രമോദിക്ക് എറണാകുളം ഗസ്റ്റ്ഹൗസിൽ കേരളീയ ശൈലിയിലുള്ള പ്രാതൽ. ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിൾകറി, ബ്രെഡ്ടോസ്റ്റ്, ബ്രെഡ് ബട്ടർ-ജാം തുടങ്ങി വിഭവങ്ങളുടെ നീണ്ടനിരതന്നെയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം 40 പേരാണ് പ്രാതലിനുള്ളത്. 

ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജർമാർ എത്തിയാണ് വിവിഐപി അതിഥിക്ക് സൗകര്യങ്ങൾ ഒരുക്കിയത്. രാവിലെ വ്യായാമം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

ഇന്നലെ രാത്രിയിൽ കൊച്ചിയിൽ എത്തിയ അദ്ദേഹം ഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും അത്താഴം ഒരുക്കിയിരുന്നു. സസ്യാഹാരിയായ അദ്ദേഹത്തിനായി ചപ്പാത്തി, ഫ്രൈഡ് റൈസ്, പരിപ്പുകറി, സാമ്പാർ, മെഴുക്കുപുരട്ടി, അവിയൽ, വെജിറ്റബിൾകറി തുടങ്ങിയവയാണ് അത്താഴത്തിനായി തയ്യാറാക്കിയിരുന്നത്. 

രാവിലെ 8.55-ന് പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ്ഹൗസിൽനിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്