കേരളം

ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ചു, പതിനേഴുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട വ്യത്യസ്ത കേസുകളില്‍ പ്രതികള്‍ പിടിയില്‍. പോക്‌സോ കുറ്റം ചുമത്തി പ്രതികളെ റിമാന്‍ഡ് ചെയ്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പ്രതികള്‍ അറസ്റ്റിലായത്. 

കാഞ്ഞിരപ്പള്ളി വിഴിക്കിത്തോട്ടില്‍ പതിനേഴുകാരിയെ ഫെയ്‌സ്ബുക്കിലൂടെ പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ സുബിനാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വനിതാ സ്‌റ്റേഷനില്‍ വച്ച് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡനവിവരം പൊലീസിനോട് പറഞ്ഞത്.

മറ്റൊരു സംഭവത്തില്‍ 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പുത്തന്‍പുരയ്ക്കല്‍ സ്വദേശി ബിനുവാണ് പിടിയിലായത്. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവം. 

പെണ്‍കുട്ടിയുടെ അമ്മയും സുഹൃത്തായ ബിനുവും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിക്കെതിരെ അതിക്രമവും അമ്മയുടെ മര്‍ദ്ദനവും ഉണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?