കേരളം

ബസ് രജിസ്റ്റര്‍ ചെയ്തത് അരുണാചലില്‍ ; പെര്‍മിറ്റ് റദ്ദാക്കാനാവില്ല ; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കല്ലട ബസിലെ പീഡനശ്രമത്തില്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. പീഡനത്തിന് ശ്രമിച്ചതിന് പിടിയിലായ കല്ലട ബസിന്റെ ഡ്രൈവര്‍ ജോണ്‍സണ്‍ ജോസഫിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഇയാളുടെ ലൈസന്‍സ് കോട്ടയത്താണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. 

ബസില്‍ പീഡനശ്രമം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കല്ലട ബസ്സ് അരുണാചല്‍ പ്രദേശിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതിനാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല. കല്ലട ബസ് ഉടമയ്ക്ക് നൂറുകണക്കിന് ബസ്സുകളുണ്ട്. അതില്‍ ഏതാനും കുറച്ച് ബസുകള്‍ മാത്രമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ നടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. 

അന്തര്‍ സംസ്ഥാന ബസുകള്‍ ഓടിക്കാന്‍ കെഎസ്ആര്‍ടിസി വീണ്ടും ടെന്‍ഡര്‍ വിളിക്കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കല്ലട ബസിലെ ഡ്രൈവറാണ് പൊലീസ് പിടിയിലായത്. പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് വെച്ചായിരുന്നു സംഭവം. 

ബസിന്റെ രണ്ടാം ഡ്രൈവര്‍ കോട്ടയം പുതുപ്പള്ളി സ്വദേശി ജോണ്‍സണ്‍ ജോസഫാണ് പിടിയിലായത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. സഹയാത്രികര്‍ ഇടപെട്ട് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത