കേരളം

മൃതദേഹത്തിന്റെ ചിത്രം പകര്‍ത്തി; ഫോണ്‍ പിടിച്ചുവാങ്ങി നാട്ടുകാരുടെ രോഷപ്രകടനം  

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ട്രെയിന്‍ തട്ടി ചിതറിത്തെറിച്ച ആളുടെ മൃതദേഹത്തിന്റെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ട്രെയിന്‍ യാത്രക്കാരനെതിരെ സഹ യാത്രക്കാരുടെയും നാട്ടുകാരുടെയും രോഷ പ്രകടനം. നാട്ടുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങി എടുത്ത ചിത്രം മായ്ച്ചു.  

ഇന്നലെ രാവിലെ 9.30ഓടെ കടത്തുരുത്തി കുറുപ്പന്തറ റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. സമീപവാസിയായ ആളാണ് ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹം പാളത്തിനു സമീപം ചിതറിക്കിടക്കുകയായിരുന്നു. ഈ സമയം ക്രോസിംങിനായി പിടിച്ചിട്ട ട്രെയിനില്‍ ഇരുന്ന യാത്രക്കാരനാണ് ചിതറിക്കിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പലവട്ടം പകര്‍ത്തിയത്. 

ഇത് കണ്ട പൊലീസും സ്ഥലത്ത് എത്തിയ നാട്ടുകാരും തടയാന്‍ ശ്രമിച്ചു . ഇതോടെ തര്‍ക്കവും ബഹളവുമായി. തുടര്‍ന്ന് യാത്രക്കാരനില്‍ നിന്നു ഫോണ്‍ പിടിച്ചു വാങ്ങി ചിത്രം നാട്ടുകാര്‍ മായ്ച്ചു.  പലരും ഇയാളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'