കേരളം

കര്‍ഷക ആത്മഹത്യ തടയാന്‍ നടപടിയില്ല; രമേശ് ചെന്നിത്തലയുടെ ഏകദിന ഉപവാസ സമരം ഇന്ന്‌

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഏകദിന ഉപവാസം നടത്തും. കട്ടപ്പനയില്‍ രാവിലെ 10ന് തുടങ്ങുന്ന ഉപവാസ സമരം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ഉദ്ഘാടനം. 

പ്രളയത്തിന് ശേഷം കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തത് കൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും അതിന്റെ ഫലം കര്‍ഷകര്‍ക്ക് ലഭിച്ചില്ല. വൈകീട്ട് അഞ്ച് മണിക്ക് സമാപന സമ്മേളനം കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാര്‍ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'