കേരളം

ലേക് പാലസ് റിസോര്‍ട്ടിന്റെ ലൈസൻസ് പുതുക്കണമെന്ന് ആവശ്യം ; വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

 കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള  ലേക് പാലസ് റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. അനധികൃതമായി പ്രവർത്തിക്കുന്നുവെന്ന സ്ഥിരീകരണത്തെ തുടർന്ന് ന​ഗരസഭ റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. എന്നാൽ ഈ ലൈസൻസ് പുതുക്കി നൽകുന്നതിനായി ന​ഗരസഭയ്ക്ക് നിർദ്ദേശം നൽകണമെന്നാണ് ​ഹർജിക്കാരായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

അനധികൃത നിര്‍മ്മാണം റിസോര്‍ട്ട് അധികൃതര്‍ നടത്തിയിട്ടുണ്ട്. ഇത് പൊളിച്ച് നീക്കുകയും പിഴയടയ്ക്കുകയും വേണമെന്നായിരുന്നു നഗരസഭയുടെ കണ്ടെത്തല്‍.  രണ്ട് കോടിയോളം രൂപയാണ് പിഴയിനത്തിൽ ലേക് പാലസ് ഉടമകൾ അടയ്ക്കേണ്ടി വരിക.എന്നാൽ  ഈ തുക അടയ്ക്കാൻ തയ്യാറല്ലെന്നും പിഴയൊടുക്കാതെ ലൈസൻസ് പുതുക്കി നൽകാൻ ന​ഗരസഭ തയ്യാറാവണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം.

പരാതി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരി​ഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!