കേരളം

വടകര തിരിച്ചുപിടിക്കാന്‍ പി ജയരാജന്‍ ; കരുത്തന്‍ തന്നെ വേണമെന്ന് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : വടകര ലോക്‌സഭാ മണ്ഡലത്തില്‍ പി ജയരാജനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ലോക്‌സഭ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു. ജയരാജനെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. ഇവിടെ ഉയര്‍ന്ന മറ്റു പേരുകളേക്കാള്‍ കൂടുതല്‍ ജയസാധ്യത ജയരാജനാണെന്നും കമ്മിറ്റി വിലയിരുത്തി. 

വടകരയില്‍ ഡിവൈഎഫ്‌ഐ അളിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി പി സതീദേവി, ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നിരുന്നു. എന്നാല്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മണ്ഡലം തിരികെ പിടിക്കണമെന്ന ആവശ്യം കമ്മറ്റിയില്‍ ഉയര്‍ന്നു. 

കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ എംഎല്‍എ പി പ്രദീപ് കുമാറിന്റെ പേരും ലോക്‌സഭാ മണ്ഡലം കമ്മിറ്റി അംഗീകരിച്ചു. മണ്ഡലത്തിലേക്ക് പ്രദീപ് കുമാറിന്റെ പേര് മാത്രമാണ് നിര്‍ദേശിക്കപ്പെട്ടത്. എംകെ രാഘവനെ പരാജയപ്പെടുത്താന്‍ പ്രദീപ് കുമാറിന്റെ ജനകീയതയ്ക്ക് സാധിക്കുമെന്നും കമ്മിറ്റി വിലയിരുത്തി. മണ്ഡലം കമ്മിറ്റികളുടെ നിര്‍ദേശം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങള്‍ പരിശോധിക്കും. അതിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവിടുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!