കേരളം

സോളാര്‍ കേസ് പ്രതികള്‍ സ്ഥാനാര്‍ത്ഥിയായാല്‍ എതിരെ മത്സരിക്കുമെന്ന് പരാതിക്കാരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ കേസില്‍ താന്‍ ആരോപണം ഉന്നയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മല്‍സരമെന്നും പരാതിക്കാരി പറഞ്ഞു

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ  ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈഗിംക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. 

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എപി അനില്‍കുമാറിനുമെതിരെ സ്ത്രീത്വ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബാലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു.മറ്റ്  നേതാക്കള്‍ക്കെതിരെ കേടെുക്കാന്‍ കഴിയുമോയെന്ന് ക്രൈംബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്