കേരളം

കുമ്മനത്തെ കാണാന്‍ ഐജിയുടെ വാഹനത്തില്‍ പയ്യന്നൂര്‍ മഠത്തിലെ സ്വാമി എത്തിയ സംഭവം; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വസതിക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുവാന്‍ ഐജിയുടെ ഔദ്യോഗിക വാഹനത്തില്‍ പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി എത്തിയ സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 

പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് കരമനയിലെ കുമ്മനം രാജശേഖരന്റെ വീടിന് മുന്നില്‍ നടന്ന സ്വകാര്യ ചടങ്ങിലേക്ക് ശ്രീകൃഷ്ണാനന്ദസ്വാമി എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ലഭിച്ച ഷാളുകളും മറ്റും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചടങ്ങിലാണ് സംഭവം. 

ഇത് വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ദിനേന്ദ്ര കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സ്വാമിയെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്ന വഴി കുമ്മനം രാജശേഖരനെ കാണാന്‍ ഇറക്കിയതാണെന്നാണ് പൊലീസില്‍ നിന്നും വരുന്ന വിശദീകരണം. ഐജി ഈ സമയം ഒപ്പമുണ്ടായില്ലെന്നും, വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിവരങ്ങള്‍ ഔദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്

'ഹർദികിനെ നായകനായി ആരും അം​ഗീകരിക്കുന്നില്ല, മുംബൈയുടെ കഥ ഇവിടെ തീര്‍ന്നു!'